കരട്‌ രാഷ്‌ട്രീയപ്രമേയം

പിന്നോട്ടുപോക്കുമില്ല, രഹസ്യരേഖയുമില്ല: എം എ ബേബി

MA BABY

ചിത്രം: എ ആർ അരുൺരാജ്

വെബ് ഡെസ്ക്

Published on Feb 24, 2025, 06:43 PM | 1 min read

കൊൽക്കത്ത : മോദിസർക്കാർ നവഫാസിസ്‌റ്റ്‌ പ്രവണതകൾ പ്രകടിപ്പിക്കുന്നുവെന്ന രൂക്ഷമായ വിമർശനം ശക്തമായി മുന്നോട്ടുവയ്‌ക്കുകയാണ്‌ സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്റെ കരട്‌ രാഷ്‌ട്രീയ പ്രമേയത്തിൽ ചെയ്‌തിരിക്കുന്നതെന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട്‌ പാർടി കോൺഗ്രസുകളിലും അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയത്തിൽ ഈ വിമർശനം ഉണ്ടായിരുന്നില്ല. മോദിസർക്കാരിനെതിരായ വിമർശനത്തിൽനിന്ന്‌ സിപിഐ എം പിന്നോട്ടുപോയെന്ന ‘മാതൃഭൂമി’ ലേഖകന്റെ കണ്ടെത്തൽ അസംബന്ധമാണെന്ന്‌ എം എ ബേബി പ്രതികരിച്ചു.

കഴിഞ്ഞ രണ്ട്‌ പാർടി കോൺഗ്രസ്‌ പ്രമേയത്തിലും അംഗീകരിച്ച പ്രമേയത്തിൽ ഇല്ലാത്ത ‘നവഫാസിസം’ എന്ന പരാമർശം കൂട്ടിച്ചേർത്ത്‌ മോദിസർക്കാരിനെതിരായ നിലപാട്‌ വിശദീകരിക്കുകയാണ്‌ ചെയ്‌തത്‌. ‘നവഫാസിസം’ എന്നത്‌ വിശദീകരിക്കാനും കരട്‌ പ്രമേയത്തിന്റെ ചർച്ചയ്‌ക്ക്‌ ഉപയോഗിക്കാനും പാർടി അംഗങ്ങൾക്ക്‌ കേന്ദ്രകമ്മിറ്റി അയച്ച കുറിപ്പിനെയാണ്‌ രഹസ്യരേഖ എന്ന്‌ മാതൃഭൂമി വിശേഷിപ്പിക്കുന്നത്‌.

രാജ്യത്ത്‌ ഫാസിസം നിലവിൽവന്നതായി സിപിഐ എം കരുതുന്നില്ല. ഫാസിസം വന്നാൽ പിന്നെ പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയില്ല; പാർടി സമ്മേളനങ്ങൾ ഇതുപോലെ നടത്താൻ കഴിയില്ല. പക്ഷേ, അതിലേയ്‌ക്ക്‌ പോകാനുള്ള പ്രവണതകൾ മോദിസർക്കാർ കാട്ടുന്നുണ്ട്‌. അത്‌ തടയണം. മോദിസർക്കാരിനെ താഴെയിറക്കണം. മറ്റ്‌ രാഷ്‌ട്രീയ പാർടികൾക്ക്‌ മോദിസർക്കാരിനെ അവരുടേതായ രീതിയിൽ വിലയിരുത്താൻ അവകാശമുണ്ട്‌. എന്നാൽ കൃത്യവും ശാസ്‌ത്രീയവുമായ വിലയിരുത്തലാണ്‌ സിപിഐ എം നടത്തിയിരിക്കുന്നത്‌. ഇത്‌ പാർടിയിൽ ഉടനീളം ചർച്ച ചെയ്യാൻ പോവുകയാണ്‌–-എം എ ബേബി പറഞ്ഞു.


Related News



deshabhimani section

Related News

View More
0 comments
Sort by

Home