ഭഗത് സിങ് ഞങ്ങളുടെയും ഹീറോ : പലസ്‌തീൻ സ്ഥാനപതി

പലസ്‌തീൻ ഐക്യദാർഢ്യ സദസ്സിൽ പലസ്‌തീൻ അംബാസഡർ എ എം അബു ഷവേഷ് സംസാരിക്കുന്പോൾ ഫ്രീ പലസ്തീൻ ടി ഷർട്ട് പ്രദർശിപ്പിക്കുന്ന ചുവപ്പ് വളന്റിയർമാർ
ചണ്ഡിഗഡ്
പൊരുതുന്ന പലസ്‌തീനും ക്യൂബയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ 25–ാം പാർടി കോൺഗ്രസ്. ഇന്ത്യയിലെ പലസ്‌തീൻ സ്ഥാനപതി എ എം അബു ഷവേഷ്, ക്യൂബൻ സ്ഥാനപതി കാർലോസ് മാൻസൻ എന്നിവർ പങ്കെടുത്തു.
ഫ്രീ പലസ്‌തീൻ, വിവ ക്യൂബ എന്നെഴുതിയ ടീ ഷർട്ടുകൾ ചുവപ്പ് വളണ്ടിയർമാർ വേദിയിൽ പ്രദർശിപ്പിച്ചു. പലസ്‌തീൻ ഐക്യദാർഢ്യ പ്രമേയം പി സന്തോഷ്‌കുമാറും ക്യൂബന്‍ ചെറുത്തുനില്‍പ്പിനെ പിന്തുണച്ചുള്ള പ്രമേയം ആനി രാജയും അവതരിപ്പിച്ചു.
ഇന്ത്യയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയും പലസ്‌തീന്റെ പൂർണവിമോചനത്തിനായി നല്‍കുന്ന പിന്തുണയ്‌ക്ക് അബു ഷവേഷ് നന്ദി പറഞ്ഞു. ‘സമ്പൂര്‍ണ മോചനം സാധ്യമാകുംവരെ ചെറുത്തുനില്‍പ്പും പോരാട്ടവും തുടരും. ഭഗത് സിങ് നിങ്ങളുടെ മാത്രമല്ല ഞങ്ങളുടെയും ഹീറോയാണ്’– പ്രതിനിധികൾ നൽകിയ പലസ്‌തീൻ പതാക പുതച്ച് അബു ഷവേഷ് പറഞ്ഞു. ക്യൂബയിൽ ഉപരോധത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. അതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പാണ് കമ്യൂണിസ്റ്റ് പാര്‍ടി പിന്തുണയോടെ ക്യൂബന്‍ ജനത നടത്തുന്നതെന്ന് കാർലോസ് മാൻസൻ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിനുള്ള ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശംസ അദ്ദേഹം വായിച്ചു.









0 comments