കേരളത്തെ മാതൃകയാക്കണം ; സിപിഐ പാർടി കോൺഗ്രസ് ആഹ്വാനം

Cpi 25th Party Congress
വെബ് ഡെസ്ക്

Published on Sep 24, 2025, 03:50 AM | 1 min read


സ്വന്തം ലേഖകൻ

അതുൽ കുമാർ അഞ്ജാൻ ഹാൾ
(കിസാൻ ഭവൻ, ചണ്ഡിഗഡ്)

കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന–ക്ഷേമ പ്രവർത്തനങ്ങൾ രാജ്യം മാതൃകയാക്കണമെന്ന്‌ സിപിഐ 25–ാം പാർടി കോൺഗ്രസ്‌. കേരളത്തിലെ വിവിധ ജനക്ഷേമ പദ്ധതികളെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പൊതുചർച്ചയിൽ അഭിനന്ദിച്ചു.


അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പ്രവർത്തനം മികച്ച ഇടപെടലാണ്‌. ഓണക്കാലത്തുൾപ്പെടെ ഗംഭീരമായി പ്രവർത്തിച്ച സംസ്ഥാനത്തെ പൊതുവിതരണ മേഖലയെ പുതുച്ചേരി പ്രതിനിധികൾ പ്രത്യേകം അഭിനന്ദിച്ചു. രാഷ്‌ട്രീയ പ്രമേയത്തിലും സംഘടന, അവലോകന റിപ്പോർട്ടുകളിലും പൊതുചർച്ച ചൊവ്വാഴ്‌ച പൂർത്തിയായി. കേരളത്തിൽനിന്ന്‌ രാഷ്‌ട്രീയ പ്രമേയ ചർച്ചയിൽ അജിത് കൊളാടിയും സംഘടനാ റിപ്പോർട്ട് ചർച്ചയിൽ ഡോ. ആർ ലതാദേവിയും പങ്കെടുത്തു.


ബുധനാഴ്‌ച പ്രതിനിധികൾ മൂന്ന്‌ കമീഷനുകളായി തിരിഞ്ഞ്‌ ചർച്ച ചെയ്യും. ചർച്ചയിലെ നിർദേശങ്ങൾ ഉൾപ്പെടുത്തി കരട്‌ രാഷ്‌ട്രീയ റിപ്പോർട്ടിലുൾപ്പെടെ ഭേദഗതികൾ വരുത്തും. ദേശീയ ക‍ൗൺസിൽ, എക്‌സിക്യൂട്ടീവ്‌, ജനറൽ സെക്രട്ടറി, സെക്രട്ടറിയറ്റ്‌ എന്നീ തെരഞ്ഞെടുപ്പുകൾക്കുശേഷം സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും.


ജിഎസ്‌ടി പരിഷ്‌കരണം തട്ടിപ്പ്‌

ജിഎസ്‌ടി പരിഷ്‌കരണം മോദി സർക്കാരിന്റെ മറ്റൊരു തട്ടിപ്പാണെന്ന്‌ സിപിഐ പാർടി കോൺഗ്രസ്‌. എട്ടുവർഷത്തിനിടയിൽ 20 ലക്ഷം കോടി രൂപയാണ് ജനങ്ങളിൽനിന്ന് സർക്കാർ കൊള്ളയടിച്ചത്‌. സന്പന്നർക്ക്‌ നികുതി ചുമത്താനും പാവപ്പെട്ടവരെ സംരക്ഷിക്കാനുമായി ജനങ്ങൾക്ക്‌ അനുകൂലവും പുരോഗമനപരവുമായ നികുതിനയങ്ങൾ നടപ്പിൽ വരുത്തന്നതിന്‌ വേണ്ടിയുള്ള പ്രചരണം വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു.


ദുരന്തനിവാരണ പ്രവർത്തനങ്ങൾ രാഷ്‌ട്രീയ എതിരാളികളെ ശിക്ഷിക്കാനുള്ള ആയുധമായി കേന്ദ്ര സർക്കാർ കാണരുതെന്നും എല്ലാ സംസ്ഥാന സർക്കാരുകൾക്കും കാലതാമസം വരുത്താതെ ഫണ്ടുകൾ വിതരണം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുമുള്ള പ്രമേയം, എല്ലാ ഇന്ത്യക്കാർക്കും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയെ 16–ാം ധനകമീഷനിൽ ഉൾപ്പെടുത്തണം തുടങ്ങിയ പ്രമേയങ്ങളും പാർടി കോൺഗ്രസ്‌ അംഗീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home