ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണൻ
ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പകൽ 9.30ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതിമുർമു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.
452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്റെ ജയം. പ്രതിപക്ഷ സ്ഥാനാർഥി റിട്ട. ജസ്‌റ്റിസ് ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ട് ലഭിച്ചു. തമിഴ്‌നാട്ടിൽനിന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് രാധാകൃഷ്‌ണൻ.
ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കടുത്ത സമ്മർദത്തെ തുടർന്ന് ജഗ്‌ദീപ് ധൻഖർ രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അനിവാര്യമായത്.









0 comments