സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർഥി

PHOTO: Facebook/Governor of Maharashtra
ന്യൂഡൽഹി: സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർഥിയാവും. നിലവിൽ മഹാരാഷ്‌ട്ര ഗവർണറാണ്. ജാർഖണ്ഡ് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ മുൻ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനാണ്. ബിജെപിയുടെ പാർലമെന്ററി ബോർഡ് യോഗത്തിലാണ് സ്ഥാനാർഥിത്വത്തെ കുറിച്ച് തീരുമാനമായത്.
ജഗ്‌ദീപ് ധൻഖർ ജൂലൈ 21ന് അപ്രതീക്ഷിതമായി രാജി വെച്ചതോടെയാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. മോദി സർക്കാരുമായി തെറ്റിയായിരുന്നു ധൻഖറിന്റെ രാജി. ഉറച്ച സംഘപരിവാർ പശ്ചാത്തലമുള്ള ഒരാളെ സ്ഥാനാർഥിയാക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സി പി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.









0 comments