സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി

സി പി രാധാകൃഷ്ണൻ
ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്‌ണൻ തെരഞ്ഞെടുക്കപ്പെട്ടു. 767ൽ 452 വോട്ടുകളാണ് എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ്(റിട്ട.) ബി സുദർശൻറെഡ്ഡിക്ക് 300 വോട്ടുകൾ ലഭിച്ചു.
മഹാരാഷ്ട്ര ഗവർണറായ രാധാകൃഷ്ണൻ ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു. പുതിയ പാർലമെന്റ് കെട്ടിടത്തിലെ എഫ്–101 റൂമിൽ (വസുധ) പകൽ 10 മുതൽ വൈകിട്ട് അഞ്ച് വരെയായിരുന്നു തെരഞ്ഞെടുപ്പ്.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ജഗ്‌ദീപ്‌ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.









0 comments