മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്യുന്നവർക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാൻ അവകാശമില്ല: അലഹബാദ് ഹൈക്കോടതി

അലഹബാദ് : മാതാപിതാക്കളുടെ സമ്മതമോ താൽപര്യമോ ഇല്ലാതെ വിവാഹം ചെയ്യുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാൻ അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജീവനും സ്വാതന്ത്ര്യത്തിനും ഗുരുതരമായ ഭീഷണി ഇല്ലാത്ത സാഹചര്യത്തിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായവർക്ക് സുരക്ഷ ഒരു അവകാശമായി ആവശ്യപ്പെടാൻ കഴിയില്ലെന്നാണ് കോടതിയുടെ വാദം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടേതാണ് നിരീക്ഷണം. ഇരുവർക്കും സംരക്ഷണം നൽകേണ്ട തരത്തിൽ ഭീഷണിയില്ലെന്നും കോടതി സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്ത ദമ്പതികൾക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവിന്റെ ആവശ്യമില്ലെന്നും ഹർജി തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബന്ധുക്കൾക്കെതിരെയാണ് ദമ്പതികൾ പരാതി നൽകിയിരുന്നത്.









0 comments