ഡൽഹിയിലെ റെസ്റ്റോറന്റിൽ ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാരെ വിലക്കി

delhi
വെബ് ഡെസ്ക്

Published on Aug 09, 2025, 12:27 PM | 1 min read

ന്യൂഡൽഹി: പരമ്പരാഗത രീതിയിലുള്ള ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാർക്ക് ഡൽഹിയിലെ റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചതായി പരാതി. ഡൽഹിയിലെ പീതംപുരയിലുള്ള റെസ്റ്റോറന്റിനെതിരെയാണ് പരാതി ഉയർന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങൾ വഴി പുറത്തെത്തി.


പ്രതിഷേധം ശക്തമായതോടെ ബിജെപി ഭരണ നേതൃത്വം പ്രതിരോധത്തിലായി. ഡൽഹി കാബിനറ്റ് മന്ത്രി കപിൽ മിശ്ര പ്രതികരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രി രേഖ ഗുപ്തയെ വിഷയം ധരിപ്പിച്ചു. മുഖ്യമന്ത്രി സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും എക്സിൽ കുറിച്ചു.


റെസ്റ്റോറന്റ് മാനേജർ തങ്ങളോട് മോശമായി പെരുമാറിയെന്ന് ദമ്പതിമാർ പോസ്റ്റിൽ ആരോപിച്ചു. അവർ ടേബിൾ ബുക്ക് ചെയ്തിരുന്നില്ലെന്നും അതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നും പിന്നീട് ഉടമ നീരജ് അഗർവാൾ സംഭവത്തെ ന്യായീകരിച്ചു.


എക്സ് പോസ്റ്റിൽ ദമ്പതിമാർ റെസ്റ്റോറന്റിൽ എത്തുന്നതും മാനേജരുമായി സംസാരിക്കുന്നതും പ്രവേശനം വിലക്കുന്നതുമായ രംഗങ്ങളുണ്ട്. വിവാദമായതോടെ എല്ലാ തരം ഇന്ത്യൻ വസ്ത്രങ്ങളും (സാരി, സ്യൂട്ട് മുതലായവ) റസ്റ്റോറന്റിൽ അനുവദനീയമാണ് എന്ന് ബോർഡ് വെച്ചു.






deshabhimani section

Related News

View More
0 comments
Sort by

Home