ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു; 4 മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂർ > ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ. നാല് മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് ഹെഡ് (ഡിആര്‍ജി) കോൺസ്റ്റബിള്‍ സന്നു കരമാണ് കൊല്ലപ്പെട്ടത്. ശനി വൈകിട്ടോടെ ബസ്തറിലെ സൗത്ത് അബുജ്മാഡ് വനമേഖലയിലാണ് ഡിആര്‍ജിയും സ്പെഷൽ ടാസ്ക് ഫോഴ്സും സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചത്. മാവോയിസ്റ്റുകളിൽ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ജനുവരി 3ന് ഒരു മാവോയിസ്റ്റിനെ ഗരിയാബന്ദ് ജില്ലയിൽ വധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം വിവിധ ഏറ്റുമുട്ടലുകളിലായി 219 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന സംസ്ഥാനത്ത് വധിച്ചത്.









0 comments