ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 'ബി' ടീമായി മത്സരിക്കുകയായിരുന്നു കോൺഗ്രസ്‌: മായാവതി

Mayawati

photo credit: facebook

വെബ് ഡെസ്ക്

Published on Feb 21, 2025, 08:33 PM | 1 min read

ലഖ്‌നൗ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 'ബി' ടീമായി മത്സരിക്കുകയായിരുന്നു കോൺഗ്രസെന്ന്‌ ബഹുജൻ സമാജ് പാർടി(ബിഎസ്പി) അധ്യക്ഷ മായാവതി.


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി പ്രതിപക്ഷമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിൽ (ഇന്ത്യ) ചേരാത്തതിൽ നിരാശയുണ്ടെന്ന് രാഹുൽഗാന്ധി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മായാവതിയുടെ പ്രതികരണം.


"ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ ബിജെപിയുടെ ബി ടീമായി മത്സരിച്ചു, അതുകൊണ്ടാണ് ബിജെപി അവിടെ അധികാരത്തിൽ വന്നത് " മായാവതി എക്‌സിൽ കുറിച്ചു. "അല്ലെങ്കിൽ, ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇത്രയും മോശം അവസ്ഥ ഉണ്ടാകുമായിരുന്നില്ല, കോൺഗ്രസിന്‌ അവരുടെ മിക്ക സ്ഥാനാർഥികളുടെയും കെട്ടിവച്ച പണം പോലും സംരക്ഷിക്കാൻ കഴിയില്ല," മായാവതി കൂട്ടിച്ചേർത്തു.


മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുന്നതിനുമുമ്പ്, സ്വന്തം കാര്യങ്ങൾ നോക്കണമെന്നും അവർ പറഞ്ഞു. റായ്ബറേലി സന്ദർശന വേളയിൽ മായാവതിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു മായാവതിയുടെ പ്രതികരണം.


"ബിജെപിക്കെതിരെ ബെഹൻജി ഞങ്ങളോടൊപ്പം പോരാടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ എന്തുകൊണ്ടോ അവർ അങ്ങനെ ചെയ്തില്ല. അത് വളരെ നിരാശാജനകമായിരുന്നു. മൂന്ന് പാർടികളും ഒന്നിച്ചിരുന്നെങ്കിൽ ബിജെപി ഒരിക്കലും വിജയിക്കുമായിരുന്നില്ല," റായ്ബറേലിയിൽ ദലിത് വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.


2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സമാജ്‌വാദി പാർടിയും ഉത്തർപ്രദേശിൽ ഒരുമിച്ച് മത്സരിച്ചിരുന്നു. ഫൈസാബാദ് ലോക്‌സഭാ സീറ്റ് ഉൾപ്പെടെ 43 സീറ്റുകൾ നേടുകയും ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home