‘പാവം' പരാമർശം; സോണിയക്കെതിരെ പരാതി

പട്‌ന: പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പരാമർശത്തിൽ കേസ് എടുക്കണമെന്ന് ആവശ്യം. ദ്രൗപദി മുര്‍മുവിനെ ‘പാവം' എന്ന് വിളിച്ചതിനെതിരെയാണ് പരാതി. ബിഹാറിലെ മുസാഫര്‍പുരില്‍നിന്നുള്ള അഭിഭാഷകന്‍ സുധീര്‍ ഓഝയാണ് മുസാഫര്‍പുർ കോടതിയെ സമീപിച്ചത്. ഫെബ്രുവരി പത്തിന് കോടതി പരിഗണിക്കും.
പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി ക്ഷീണിച്ചു, സംസാരിക്കാന്‍ സാധിക്കാത്ത നിലയിലേക്കെത്തി, പാവം എന്നായിരുന്നു സോണിയയുടെ പരാമര്‍ശം. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ അധികാരിയെ സോണിയ അവമതിച്ചുവെന്ന് പരാതിയില്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കൂട്ടുപ്രതിയാക്കണമെന്നും പരാതിയിലുണ്ട്.









0 comments