വീട്ടിൽ പണക്കൂമ്പാരം: ജഡ്‌ജി യശ്വന്ത് വർമയെ സ്ഥലംമാറ്റും

ന്യൂഡൽഹി : വസതിയിൽ കെട്ടുകണക്കിന് പണം കണ്ടെത്തിയതിൽ കുടുക്കിലായ ഡൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേയ്‌ക്ക് സ്ഥലംമാറ്റാൻ തീരുമാനിച്ച് സുപ്രീംകോടതി കൊളീജിയം. തിങ്കളാഴ്‌ച ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കേന്ദ്രസർക്കാരിന് ശുപാർശനൽകി. 20ന് ചേർന്ന യോഗവും വിഷയം പരിഗണിച്ചിരുന്നു.
ഡൽഹി ചീഫ് ജസ്‌റ്റിസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നതിനാൽ അന്തിമ തീരുമാനം എടുത്തിരുന്നില്ല.
ഡൽഹി ഹെക്കോടതിയിലെ എല്ലാ ജുഡീഷ്യൽ ചുമതലകളിൽ നിന്നും ജസ്‌റ്റിസ് യശ്വന്ത് വർമയെ തിങ്കളാഴ്‌ച ഔദ്യോഗികമായി നീക്കി.
അതേസമയം, തീരുമാനത്തെ എതിർത്ത് അലഹബാദ് ബാർ അസോസിയേഷൻ തിങ്കളാഴ്‌ച പ്രമേയം പാസാക്കി. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. കൊളീജിയം സംവിധാനം പുനഃപരിശോധിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
യശ്വന്ത് വർമയ്‌ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിയുടെ സാധുത ചോദ്യം ചെയ്‌തും സുപ്രീംകോടതിയിൽ ഹർജി
യെത്തി.









0 comments