ഇതിപ്പോ ലാഭായല്ലോ..! ടാക്സിയിലെ ക്യുആർ കോഡ് നേരെ പോകുക യൂട്യൂബ് ചാനലിലേക്ക്, വീഡിയോ വൈറൽ

മുംബൈ: നാടാകെ ഡിജിറ്റൽ പേയ്മെന്റുകളുടെ കാലമാണിപ്പോൾ. മിക്ക ടാക്സികളിലും ക്യു ആർ കോഡുകൾ കാണാം. യാത്ര പൂർത്തിയാക്കിയാൽ അതിലേക്ക് സ്കാൻ ചെയ്ത് പണം അടച്ചാൽ മതി. എന്നാൽ, മുംബൈയിൽ നിന്നുള്ള ഒരു യുവതിക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമുണ്ടായി.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെയാണ്, ഒരു ലോക്കൽ ബ്ലാക്ക് ആൻഡ് യെല്ലോ ക്യാബിലായിരുന്നു യുവതി. അതിന്റെ മുൻ സീറ്റിൽ ഒരു ക്യുആർ കോഡ് വച്ചിരിക്കുന്നത് യുവതി കണ്ടു. എല്ലാവരേയും പോലെ അതൊരു പേയ്‌മെന്റ് കോഡാണെന്ന് യുവതിയും കരുതി. വണ്ടി കൊള്ളാമല്ലോ ക്യൂ ആർ കോഡൊക്കെയുണ്ടല്ലോ എന്ന് തോന്നിയ യുവതി അതേക്കുറിച്ച് ഡ്രൈവറോട് ചോദിച്ചു. അപ്പോഴാണ് കോഡിനകത്തെ രസകരമായ ഒരു വസ്തുത ഡ്രൈവർ പറയുന്നത്. ഇത് പേയ്മെന്റിനുള്ള കോഡല്ലന്നും മറിച്ച് അദ്ദേഹത്തിന്റെ കുട്ടിയുടെ യൂട്യൂബ് ചാനലാണത്രെ.
റാപ്പ് മ്യൂസിക് ചെയ്യുന്ന യൂട്യൂബ് ചാനലാണ് എന്നാണ് ഡ്രൈവർ പറഞ്ഞതെന്നും യുവതി പറയുന്നു. ഹലോ ഞാൻ രാജ്, ഈ ടാക്സി ഡ്രൈവറുടെ മകനാണ്, സ്കാൻ ചെയ്യൂ, ഇത് എന്റെ യൂട്യൂബ് ചാനലാണ്, അതിൽ ഞാൻ റാപ്പ് മ്യൂസിക്കാണ് ഷെയർ ചെയ്യുന്നത്. ദയവായി ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക, നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, നന്ദി. ഇത്രയുമാണ് വീഡിയോയുടെ ഉള്ളടക്കം എന്നാണ് യുവതി കുറിപ്പിൽ പറയുന്നത്. ദിവ്യുഷി സിൻഹ എന്ന യുവതിയാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനകം വൈറലാണ്.







0 comments