പള്ളിയിൽ അതിക്രമിച്ച് കയറി കവർച്ച; ജാർഖണ്ഡിൽ രണ്ട് വൈദികർക്ക് പരിക്ക്

Priests.jpg
വെബ് ഡെസ്ക്

Published on Oct 02, 2025, 08:54 AM | 1 min read

റാഞ്ചി: ജാർഖണ്ഡിൽ പള്ളിയിൽ അതിക്രമവും കവർച്ചയും നടത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം. ആക്രമണത്തിൽ രണ്ട് വൈദികർക്ക് പരിക്കേറ്റു. സിംഡെഗ ജില്ലയിലെ തുംഡെഗിയിലെ സെന്റ് ജോസഫ് പള്ളിയിലെ പുരോഹിതരായ ഫാ. ഡീന്‍ തോമസ് സോറെംഗിനും ഫാ. ഇമ്മാനുവല്‍ ബാഗ്‌വാറിനുമാണ് പരിക്കേറ്റത്.


പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ 12 അംഗസംഘം വൈദികരെ ആക്രമിക്കുകയും പള്ളിയിലെ ലക്ഷക്കണക്കിന് പൈസയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ചെയ്തു. പണം ലക്ഷ്യമാക്കിയുള്ള ആക്രമണമാണെങ്കിലും ഒരു മതസ്ഥാപനത്തിന്മേലുള്ള കടന്നാക്രമണമാണിതെന്ന് പള്ളി അധികൃതർ പറഞ്ഞു.


പുരോഹിതന്മാർക്ക് നേരെയുള്ള ആക്രമണൽ ഉത്തരേന്ത്യയിൽ നടക്കുന്നതിന്റെ തുടർച്ചയായി ഇതിനെ കാണണമെന്നും അധികൃതർ പറഞ്ഞു. പരിക്കേറ്റ പുരോഹിതന്മാർ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home