ഛത്തീസ്ഗഡിലെ കന്യാസ്ത്രീമഠം സന്ദർശിച്ച് ഇടത് എം പിമാർ
ഛത്തീസ്ഗഡ് സംഭവം: എഫ്ഐആർ റദ്ദാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം : ഛത്തീസ്ഗഡിലെ കന്യാസ്ത്രീമഠം സന്ദർശിച്ച് ഇടതുപക്ഷ എം പിമാർ. ഡോ. ജോൺ ബ്രിട്ടാസ് എംപി, ജോസ് കെ മാണി, പി സന്തോഷ് കുമാർ എന്നിവരാണ് മഠം സന്ദർശിച്ചത്. രണ്ടാം തവണയാണ് ഇടതുപക്ഷ എംപിമാർ കന്യാസ്ത്രീമഠം സന്ദശിക്കുന്നത്. നടക്കുന്നത് വലിയൊരു പോരാട്ടമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ജാമ്യം കിട്ടിയാലും എഫ്ഐആർ റദ്ദാക്കുന്നതുവരെ പോരാട്ടം തുടരും.കന്യാസ്ത്രീകൾക്കൊപ്പം കൈകോർത്ത് നിൽക്കും. ശനിയാഴ്ചത്തെ കോടതി വിധി എന്താണെന്ന് അറിയുന്നത് വരെ ഛത്തീസ്ഗഡിൽ ഉണ്ടാകുമെന്നും ബ്രിട്ടാസ് പറഞ്ഞു.
ജാമ്യത്തെ എതിർക്കില്ലെന്നാണ് അമിത് ഷാ ഞങ്ങളോട് പറഞ്ഞത്. അപ്പോൾ ആഭ്യന്തര മന്ത്രിയുടെ വാക്കുകൾക്ക് വിലയില്ലെന്നാണോ മനസിലാക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചതെന്നും എംപിമാർ മാധ്യമങ്ങളോട് പറഞ്ഞു.









0 comments