വാദത്തിനിടെ അസഭ്യം പറഞ്ഞു: ഛത്തീസ്‌ഗഡ് ചീഫ് ജസ്റ്റിസ് വിവാദത്തിൽ

ന്യൂഡൽഹി : ഛത്തീസ്‌ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേശ് സിൻഹ വാദത്തിനിടെ സർക്കാർ അഭിഭാഷകനെ അസഭ്യം പറഞ്ഞു. ബിലാസ്‌പുരിലെ വിമാനത്താവളം പൂർണമായും പ്രവർത്തനസജ്ജമാക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധിക്ഷേപ പരാമർശം നടത്തിയത്. വീണ്ടുമൊരു സാധ്യതാപഠനം വേണമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ പറഞ്ഞതോടെയായിരുന്നു പ്രതികരണം.
ഒരു ദൂഷിതവലയം സൃഷ്ടിക്കാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഇറങ്ങിപ്പോകാനും ചീഫ് ജസ്റ്റിസ് ആക്രോശിച്ചു. കോടതിയുടെ യൂട്യൂബ് ചാനലിൽനിന്ന് ഈ ദൃശ്യങ്ങൾ പിന്നീട് നീക്കി. ജസ്റ്റിസ് അരവിന്ദ് കെ വർമയും ഉൾപ്പെട്ടതായിരുന്നു ബെഞ്ച്. സംഭവം വിവാദമായെങ്കിലും ഹൈക്കോടതി രജിസ്‌ട്രാർ ജനറൽ പ്രതികരിച്ചിട്ടില്ല.









0 comments