ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം

ചെനാബ് റെയില്‍വേ പാലം തുറന്നു

chenab bridge opened
വെബ് ഡെസ്ക്

Published on Jun 07, 2025, 12:00 AM | 1 min read


ന്യൂഡൽഹി

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയിൽവേ കമാന പാലമായ ചെനാബ്‌ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. ജമ്മുവിലെ കത്രയിൽനിന്ന്‌ ശ്രീനഗറിലേക്കുള്ള ആദ്യ വന്ദേഭാരത്‌ ട്രെയിൻ സർവീസും വൈഷ്‌ണോ ദേവി ബേസ് ക്യാമ്പിൽ മോദി ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു.


പഹൽഗാം ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ്‌ മോദി ജമ്മു കശ്‌മീർ സന്ദർശിക്കുന്നത്‌. 272 കിലോമീറ്ററുള്ള ഉദ്ദംപുർ–ശ്രീനഗർ–ബാരാമുള്ള റെയിൽവേ ശൃംഖലയുടെ ഭാഗമാണ്‌ 359 മീറ്റർ ഉയരത്തിലുള്ള ചെനാബ്‌ റെയിൽവേ പാലം. ഈഫൽ ടവറിനെക്കാൾ 36 മീറ്റർ ഉയരം. മണിക്കൂറിൽ 266 കിലോമീറ്റർവരെ വേഗത്തിൽ വീശുന്ന കാറ്റും ഹിമാലയൻ കാലാവസ്ഥയും ഭൂകമ്പവും പ്രതിരോധിക്കാനാകുംവിധമാണ്‌ നിർമാണം. കശ്‌മീരിലേക്ക്‌ എല്ലാ കാലാവസ്ഥയിലും യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ 43,780 കോടി രൂപയുടെ പദ്ധതി. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ കേബിൾ സ്റ്റേ പാലമായ അഞ്ജി ഖാദും ഉദ്ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home