സംഭൽ സംഘര്‍ഷം; എസ്‍പി എംപിക്കെതിരെ കുറ്റപത്രം

photo credit: X
മീററ്റ്: യുപി സംഭൽ ഷാഹി ജമാമസ്‍ജിദിൽ സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിൽ സമാജ്‍വാദി പാര്‍ടി എംപി സിയാവുര്‍ റഹ്മാൻ ബാര്‍ഖ് അടക്കം 23 പേര്‍ക്കെതിരെ പ്രത്യേക അന്വേഷക സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രകോപന പ്രസംഗത്തിലൂടെ ആള്‍ക്കൂട്ടത്തെ അക്രമത്തിലേക്ക് നയിച്ചുവെന്ന കുറ്റമാണ് സിയാവുറിനെതിരെ ആരോപിക്കുന്നത്. എസ്‍പി എംഎൽഎ ഇഖ്ബാൽ മഹമ്മൂദിന്റെ മകൻ സൊഹൈൽ ഇഖ്ബാലിനെയും പ്രതിച്ചേര്‍ത്തിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ അന്തിമ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി.









0 comments