ഉരുൾപൊട്ടൽ നേരിടാൻ ഉത്തരാഖണ്ഡിന് 125 കോടി കേന്ദ്ര സഹായം

ന്യൂഡൽഹി: ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് ഉരുൾ പൊട്ടൽ ദുരന്തം നേരിടുന്നതിനുള്ള പദ്ധതിക്ക് 125 കോടി രൂപയുടെ കേന്ദ്ര സഹായം. പര്യവേക്ഷണ പ്രവർത്തനങ്ങൾക്കും പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി ആദ്യ ഘട്ടത്തിൽ 4.5 കോടി രൂപ മുൻകൂർ അനുവദിക്കയും ചെയ്തു.
സംസ്ഥാനത്തെ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ മണ്ണിടിച്ചിലിന് ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു നിർണായക സഹായമാണ് കേന്ദ്രം ചെയ്തതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. മണ്ണിടിച്ചിൽ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന അഞ്ച് സെൻസിറ്റീവ് സ്ഥലങ്ങളെ മുൻഗണനാടിസ്ഥാനത്തിൽ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഹരിദ്വാറിലെ മൻസ ദേവി ഹിൽ ബൈപാസ് റോഡ്, മുസ്സൂറിയിലെ ഗലോഗി ജലവൈദ്യുത പദ്ധതി റോഡ്, കർണപ്രയാഗിലെ ബഹുഗുണ നഗർ ലാൻഡ്-സബ്സിഡൻസ് ഏരിയ, ചമോലി, നൈനിറ്റാളിലെ ചാർട്ടൺ ലോഡ്ജ്, ധാർചുലയിലെ ഖോട്ടില-ഘട്ധാർ മണ്ണിടിച്ചിൽ പ്രദേശം, പിത്തോറഗഡ് എന്നിവ ഈ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിന് നൽകിയത് വെറും കൈ വായ്പ
വയനാട് ജില്ലയിൽ ഉണ്ടായ മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹായം 529.50 കോടി രൂപ മാത്രമാണ്. അതും വായ്പയായാണ് അനുവദിച്ചത്. രക്ഷാ പ്രവർത്തനത്തിനുള്ള ചിലവ് കാശ് വരെ തിരികെ വാങ്ങി. കേരളം കണക്കാക്കിയ നഷ്ട പ്രകാരം 2000 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടിരുന്നത്.









0 comments