കേന്ദ്രനികുതിയിൽ 58,000 കോടി കുറവ്‌

nirmala sitharamn
avatar
സ്വന്തം ലേഖകൻ

Published on Jun 03, 2025, 12:03 AM | 1 min read

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്രസർക്കാർ ലക്ഷ്യമിട്ട നികുതിസമാഹരണത്തിൽ 58075 കോടിയുടെ കുറവെന്ന്‌ കൺട്രോളർ ജനറൽ ഓഫ്‌ അക്കൗണ്ട്‌സിന്റെ കണക്ക്‌. 24.99 ലക്ഷംത കോടി രൂപയാണ്‌ ആകെ നികുതി സമാഹരണം. ബജറ്റിലെ പുതുക്കിയ കണക്ക്‌ പ്രകാരം 25.57 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്‌. ഇതിൽ 2.3 ശതമാനത്തിന്റെ ഇടിവുണ്ടായി.


എന്നാൽ, 2023–-24 വർഷത്തെ അപേക്ഷിച്ച്‌ 7.4 ശതമാനത്തിന്റെ വർധനവുണ്ട്‌. ലക്ഷ്യമിട്ട നികുതി വരുമാനത്തിലേക്ക്‌ എത്താതിരുന്നതിന്‌ മുഖ്യകാരണം എക്‌സൈസ്‌ നികുതിയിലെ പ്രതീക്ഷിത വരുമാനത്തിലുണ്ടായ ഇടിവാണ്‌. 3.10 ലക്ഷം കോടി ലക്ഷ്യമിട്ട സ്ഥാനത്ത്‌ മൂന്ന്‌ ലക്ഷം കോടിയാണ്‌ ലഭിച്ചത്‌. പതിനായിരം കോടിയുടെ കുറവ്‌. വരുമാന നികുതിയും കോർപറേറ്റ്‌ നികുതിയുമൊക്കെ ഉൾപ്പെടുന്ന പ്രത്യക്ഷനികുതികളിലും പ്രതീക്ഷിച്ച വരുമാനത്തിൽ 6500 കോടി രൂപയുടെ കുറവുണ്ടായി. 22.30 ലക്ഷം കോടി രൂപയായിരുന്നു പ്രത്യക്ഷ നികുതിയിനത്തിൽ പ്രതീക്ഷിച്ചിരുന്നത്‌. കസ്റ്റംസ്‌ തീരുവയിലും പ്രതീക്ഷിച്ചതിനേക്കാൾ 2104 കോടി രൂപയുടെ കുറവ്‌ സംഭവിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home