print edition സെൻസസ് പ്രീ ടെസ്റ്റ് നവംബറിൽ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2027ലെ സെൻസസിന്റെ ഭാഗമായുള്ള പ്രീ ടെസ്റ്റ് നവംബർ 10 മുതൽ 30 വരെ നടക്കുമെന്ന് രജിസ്‌ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർജിഐ) അറിയിച്ചു. സെൻസസിന്റെ ആദ്യഘട്ടമായ "താമസസ്ഥലങ്ങളുടെ കണക്കെടുപ്പിന്റെ' പ്രീ-ടെസ്റ്റ് നടപടികളാണ് നടക്കുക. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും തെരഞ്ഞെടുത്ത പ്രദേശങ്ങളിലാകും പ്രീ ടെസ്റ്റ് നടത്തുക. പൗരർക്ക് സ്വന്തമായി വിവരങ്ങൾ നൽകാൻ നവംബർ ഒന്നു മുതൽ ഏഴുവരെ സൗകര്യമുണ്ടാകും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസാണ് നടക്കാൻ പോകുന്നത്.









0 comments