സെൻസസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍

ന്യൂഡൽഹി
സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ), പൗരന്മാരുടെ ദേശീയ രജിസ്‌റ്റർ (എൻആർസി) എന്നീ രാഷ്‌ട്രീയ ലക്ഷ്യങ്ങളിലേക്കും കടക്കാനാണ് ബിജെപിയുടെ നീക്കം. സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതും കേന്ദ്രസർക്കാരിന്റെ ലക്ഷ്യമാണ്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റ് കുറയ്‌ക്കുകയും ജനസംഖ്യവര്‍ധിച്ച യുപി പോലുള്ളയിടങ്ങളിൽ സീറ്റ് വർധിപ്പിപ്പിക്കുകയും ചെയ്യും. നിയമനിർമാണ സഭകളിലെ 33 ശതമാനം സ്‌ത്രീസംവരണവും സെൻസസിന് ശേഷം നടപ്പാക്കണം.
ബിഹാർ തെരഞ്ഞെടുപ്പ് നടക്കുന്ന അതേവർഷം ജാതിക്കോളം ഉൾപ്പെടുത്തിയുള്ള സെൻസസ് പ്രഖ്യാപനത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമാണെന്ന വിമർശവും ശക്തമായി. ജാതി സെൻസസിനെ അതിശക്തമായി എതിർത്തിരുന്ന ബിജെപിയും നരേന്ദ്ര മോദിയും പൊടുന്നനെയാണ് മലക്കംമറിഞ്ഞത്. ഒടുവിൽ രണ്ടുഘട്ടമായി സെൻസസ് പൂർത്തിയാക്കിയത് 2011ലാണ്. സെൻസസിനുള്ള തയ്യാറെടുപ്പ് 2021ൽ നടത്തിയെങ്കിലും കോവിഡ് മൂലം മാറ്റിവച്ചു.
നാലിടത്ത് 2026 ഒക്‍ടോബര്‍ മുതല്‍
മഞ്ഞുവീഴ്‌ച കണക്കിലെടുത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും സെൻസസ് പ്രവർത്തനം 2026 ഒക്‌ടോബർ ഒന്നിനുതന്നെ തുടങ്ങും. പ്രഥമ പൗരയെന്ന നിലയിൽ രാഷ്‌ട്രപതിയുടെ പേരായിരിക്കും രജിസ്റ്ററിൽ ആദ്യം ഉൾപ്പെടുത്തുക.









0 comments