സുരക്ഷ വർധിപ്പിക്കല്‍: ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം

ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. പാസഞ്ചർ കോച്ചുകളിൽ ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയകരമായ പശ്ചാത്തലത്തിലാണ് എല്ലാ കോച്ചുകളിലും സിസിടിവി വയ്ക്കാൻ തീരുമാനിച്ചത്. റെയിവെ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
യാത്രക്കാരുടെ സുരക്ഷ പ്രശ്നത്തിന് ഇത് പരിഹാരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. യാത്രക്കാർ ഒരുപോല കടന്നുപോകുന്ന വാതിലിനടുത്താണ് ക്യാമറകൾ ഘടിപ്പിക്കുക.സംഘം ചേർന്നെത്തുന്നവർ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അക്രമം നടത്തുന്നതുമൊക്കെ കുറയുന്നതിന് ഇത് സഹായിക്കും.
കോച്ചുകളിലും ലോക്കോമോട്ടീവുകളിലും ക്യാമറ ഘടിപ്പിച്ച് നടത്തിയ പരീക്ഷണം റെയിൽവേ മന്ത്രി അശ്വനി വെെഷ്ണവും റവ്നീത് സിംഗ് ബിറ്റുവും നിരീക്ഷിച്ചു. നോർത്തേൺ റെയിൽവേയിലാണ് പരീക്ഷണം നടന്നത്. 74000 കോച്ചുകളും 15000 ലോക്കോകളിലും ക്യാമറ ഘടിപ്പിക്കുന്നതിന് മന്ത്രി പച്ചക്കൊടി കാണിച്ചു. ഡോം മാതൃകയിൽ നാല് ക്യാമറയാണ് ഘടിപ്പിക്കുക.









0 comments