സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.66

cbse result
വെബ് ഡെസ്ക്

Published on May 13, 2025, 01:44 PM | 1 min read

ന്യൂഡൽഹി : സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം. മുൻവർഷത്തേക്കാൾ 0.06 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനത്തിലെ വർധന. 95 ശതമാനം പെൺകുട്ടികളും 92. 63 ശതമാനം ആൺകുട്ടികളും വിജയിച്ചു. വിജയശതമാനത്തിൽ തിരുവനന്തപുവും വിജയവാഡയുമാണ്‌ മുന്നിൽ. 99.79 ആണ്‌ വിജയശതമാനം.

കുറച്ചു സമയം മുമ്പാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. പ്ലസ് ടുവിൽ 88.39 ശതമാനമാണ് വിജയം. 99.60 % വിജയവുമായി വിജയവാഡ മേഖലയാണ് ഒന്നാമത്. 99.32% വിജയവുമായി തിരുവനന്തപുരം മേഖല രണ്ടാമതെത്തി.

വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. cbse.gov.in, cbseresults.nic.in, results.cbse.nic.in. എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം.



deshabhimani section

Related News

View More
0 comments
Sort by

Home