സിബിഎസ്‍സി 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2026 ലെ 10, 12 ക്ലാസുകളിലെ സിബിഎസ്‍സി ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17 നും ജൂലൈ 15 നും ഇടയിൽ പരീക്ഷകൾ നടത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻ്ററി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. പ്ലസ്ടു പരീക്ഷ ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രിൽ 4 ന് അവസാനിക്കും. ഫെബ്രുവരി 17 മുതൽ മാർച്ച് 9 വരെ പത്താം ക്ലാസ് പരീക്ഷ നടക്കും. രാവിലെ 10. 30നാണ് പരീക്ഷകൾ ആരംഭിക്കുക.
ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലും 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതുമെന്ന് സിബിഎസ്ഇ അറിയിച്ചു. പരീക്ഷ പൂർത്തിയായി പത്ത് ദിവസത്തിനുള്ളിൽ മൂല്യ നിർണയം ആരംഭിക്കുമെന്ന് സിബിഎസ്‍സി പറയുന്നു.
10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള മെയിൻ പരീക്ഷ, 12-ാം ക്ലാസ് കായിക വിദ്യാർഥികൾക്കുള്ള പരീക്ഷ, 10-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സെക്കൻഡ് ബോർഡ് പരീക്ഷ, 12-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവയാണ് ഫെബ്രുവരി 17 നും ജൂലൈ 15 നും ഇടയിൽ നടക്കുക.









0 comments