രാജസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ കേസ്

thomas george
വെബ് ഡെസ്ക്

Published on Aug 02, 2025, 02:47 PM | 1 min read

ജയ്‍പൂര്‍: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ കേസെടുത്ത് രാജസ്ഥാൻ പൊലീസ്. കട്ടപ്പന സ്വദേശി തോമസ് ജോർജിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതസ്പർദ്ധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.


21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി സേവനം അനുഷ്ഠിക്കുകയാണ് തോമസ് ജോർജ്. പ്രാർഥനക്കിടെ പള്ളി പൊളിക്കാൻ ബജ്റംഗ്ദൾ - ആര്‍എസ്എസ് പ്രവർത്തകൾ ജെസിബിയുമായി എത്തിയെന്നും ആക്രമണമുണ്ടായെന്നും പാസ്റ്റർ പറയുന്നു. രണ്ട് തവണ പ്രാർഥനക്കിടെ പള്ളിക്ക് നേരെ ആക്രമണം നടന്നു. കഴിയുന്നത് ഭീതിയോടെ എന്നും തോമസ് ജോർജ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home