ഗുജറാത്തിൽ ചരക്ക് കപ്പലിന് തീപിടിച്ചു

പോർബന്ദർ: ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. അരിയും പഞ്ചസാരയുമായി സൊമാലിയയിലേക്ക് പോകാനിരുന്ന കപ്പലിനാണ് തിങ്കളാഴ്ച തീപിടിച്ചത്. ആളപായം റിപ്പോർട് ചെയ്തിട്ടില്ല. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
പോർബന്ദർ സുഭാഷ്നഗർ ജെട്ടിയിൽ നങ്കൂരമിട്ടതായിരുന്നു ജാംനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഎം ആൻഡ് സൺസിന്റെ കപ്പൽ. ചരക്കുമായി സൊമാലിയയിലെ ബൊസാസോയിലേക്ക് പോകാനിരിക്കുകയായിരുന്നു.
തീ പിടിച്ചതോടെ കൂടുതൽ അപകടം ഒഴിവാക്കാനായി കടലിലേക്ക് ടോ ചെയ്ത് മാറ്റി. 950 ടൺ അരിയും 100 ടൺ പഞ്ചസാരയും നിറച്ച കപ്പലായിരുന്നു.









0 comments