ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം; എട്ട് മരണം

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം. തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനം റിപ്പോർട്ട് ചെയ്തത്. അപ്രതീക്ഷിത സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചതായാണ് വിവരം. 20 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള കാറുകളിലേക്കും തീപടർന്നു.
ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിനെയും അഗ്നിരക്ഷാ സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി അധികൃതർ പറയുന്നു.
സമീപകാലത്ത് ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് കാറിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. കേസിൽ രണ്ട് ഡോക്ടർമാർ പിടിയിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്. അട്ടിമറി സാധ്യതയുള്ളതായി സംശയിക്കുന്നു.
ജമ്മു കശ്‌മീർ പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരിശോധനയിൽ രണ്ട് ഡോക്‌ടർമാരുൾപ്പെടെ ഏഴ് ഭീകരർ അറസ്റ്റിലായിരുന്നു. പരിശോധനയിൽ 2,900 കിലോ ഗ്രാം വരുന്ന അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്‌ഫോടക നിർമാണ വസ്തുക്കളും ആയുധങ്ങളും ഡൽഹിക്കടുത്ത് ഫരീദാബാദിൽ നിന്ന് കണ്ടെത്തി.
ജമ്മു കശ്‌മീരിലെ നൗഗാമിൽ ഒക്‌ടോബർ 19ന് സുരക്ഷാ സേനകളെ ഭീഷണിപ്പെടുത്തുന്ന ജയ്‌ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടർന്നുണ്ടായ അന്വേഷണമാണ് പൊലീസ് നടപടികളിലേക്ക് വഴിവച്ചത്.
സ്ഫോടനത്തിൽ തകർന്ന സ്ഥലം. 100 മീറ്റർ അകലെ ചിതറിത്തെറിച്ച മനുഷ്യാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു
വാനിലാണ് സ്ഫോടനമുണ്ടായതെന്ന് സംശയം
അഗ്നിരക്ഷാ സേനയുടെ 20 യൂണിറ്റുകൾ പ്രദേശത്ത് വിന്യസിച്ചു
സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു
സ്ഫോടനത്തിൽ എട്ട് കാറുകൾ കത്തി നശിച്ചു.
സ്ഫോടനത്തിൽ പരിക്കേറ്റവരെ ഡൽഹി എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കാറുകളിലേക്ക് പടർന്ന തീ പൂർണമായും അണച്ചു
ചെങ്കോട്ടയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. സമീപ പ്രദേശത്ത് പരിശോധനകൾ കർശനമാക്കി. പ്രദേശത്തേക്ക് പ്രവേശനം വിലക്കി. നിലവിൽ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു.
സ്ഫോടനത്തിന് പിന്നാലെ പൊലീസിനും അഗ്നിരക്ഷാ സേനയ്ക്കും സന്ദേശം ലഭിച്ചതായായി അധികൃതർ പറയുന്നു
അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ പ്രദേശത്തെത്തി തീയണക്കാൻ ശ്രമിക്കുന്നു
സ്ഫോടനത്തിൽ ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത വിവരം
ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ സ്ഥലത്തെത്തി പരിശോധന നടത്തുന്നു









0 comments