കന്യാസ്‌ത്രീകൾക്ക് പിന്തുണയുമായി പി കെ ശ്രീമതിയും സി എസ് സുജാതയും ദുർഗിൽ

ഫോട്ടോ പി വി സുജിത്
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ കള്ളക്കേസിൽ കുടുക്കി തടവിലിട്ട സിസ്റ്റർ വന്ദനയ്‌ക്കും സിസ്‌റ്റർ പ്രീതി മേരിക്കും പിന്തുണയുമായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതിയും സി എസ് സുജാതയും. സിസ്‌റ്റർ വന്ദനയുടെ സഹോദരൻ ജോസഫ് മാത്യുവിനെ ഇരുവരും സന്ദർശിച്ചു. ദുർഗിലെ സെന്റ് വിൻസെന്റ് ഡി പോൾ കാത്തലിക് പള്ളിയിൽ എത്തിയാണ് ജോസഫ് മാത്യുവിനെ നേതാക്കൾ കണ്ടത്. സിസ്റ്റർ വന്ദനയുടെ മോചനത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് നേതാക്കൾ ഉറപ്പ് നൽകി.
കുടുംബാംഗങ്ങളെ എൽഡിഎഫ് എംപിമാരായ ഡോ.ജോൺ ബ്രിട്ടാസും പി സന്തോഷ് കുമാറും ഇന്ന് ദുർഗ് സന്ദർശിക്കും. അതേസമയം കന്യാസ്ത്രീകളുടെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും പൊലീസ് ജയിലിലടച്ചത്.









0 comments