രുദ്രപ്രയാഗിൽ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരു മരണം; 11 പേരെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. പതിനൊന്നുപേരെ കാണാതായതായാണ് വിവരം. ഏഴുപേരെ രക്ഷപെടുത്തി. 18 പേരാണ് ബസിലുണ്ടായിരുന്നത്. അളകനന്ദ നദിയിലേക്കാണ് യാത്രക്കാരുമായി പോയ ബസ് മറിഞ്ഞത്. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.
ബസ് മുകളിലേക്ക് പോകുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് യാത്രക്കാരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.









0 comments