ബുദ്ധദായെ അനുസ്‍മരിച്ച് ബംഗാള്‍

ഗോപി
Published on Aug 09, 2025, 02:10 AM | 1 min read
കൊല്‍ക്കത്ത
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയെ അനുസ്‍മരിച്ച് പശ്ചിമബംഗാള്‍. ഒന്നാം ചരമ വാർഷികദിനത്തിൽ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലെ അബ്‌ദുൾ ഹലിം ഹാളിൽ നടന്ന അനുസ്‌മരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അധ്യക്ഷനായി. മുതിർന്ന നേതാക്കളായ ബിമൻ ബസു, സൂര്യകാന്ത മിശ്ര എന്നിവർ സംസാരിച്ചു. നിരവധി നേതാക്കളും പ്രവർത്തകരും ബുദ്ധദേബിന്റെ വീട്ടിലെത്തി ആദരമര്‍പ്പിച്ചു.
വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം സിപിഐ എം പൊളിറ്റ്ബ്യുറോ അംഗമായി. 1977ൽ ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഇടതുമുന്നണിയുടെ ആദ്യമന്ത്രിസഭയിൽ അംഗമായി. ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 2000 നവംബർ മുതൽ 2011 വരെ മുഖ്യമന്ത്രിയായി പശ്ചിമബംഗാളിനെ വികസനപാതയിൽ നയിച്ചു. കലാസാഹിത്യ മേഖലയിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം നിരവധി പുസ്‌തകങ്ങളും രചിച്ചു.









0 comments