ത്രിപുര അതിർത്തിയിൽ നിന്ന് 15 ബംഗ്ലാദേശികളെ ബിഎസ്എഫ് പിടികൂടി

bsf

photo credit: X

വെബ് ഡെസ്ക്

Published on Feb 28, 2025, 08:40 PM | 1 min read

അഗർത്തല: ത്രിപുരയിൽ അതിർത്തിയിൽ സുരക്ഷാ സേന (ബിഎസ്എഫ്) നടത്തിയ രണ്ട് ഓപ്പറേഷനുകളിലായി ഏഴ് കുട്ടികൾ ഉൾപ്പെടെ 15 ബംഗ്ലാദേശികളെയും മൂന്ന് ഇന്ത്യക്കാരെയും പിടികൂടിയതായി അധികൃതർ അറിയിച്ചു.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ്‌ മൗൽവിബസാർ, സുനംഗഞ്ച്, നേത്രകോണ, ബാരിസൽ ജില്ലകളിൽ നിന്നുള്ള ബംഗ്ലാദേശികളെയാണ്‌ പിടികൂടിയത്‌. സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ രണ്ട് ബംഗ്ലാദേശികളെ പിടികൂടിയത്‌.


വ്യാഴാഴ്ച ഉനകോട്ടി ജില്ലയിലെ കൈലാഷഹറിലെ അതിർത്തിയിൽ നിന്ന് മൂന്ന് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും ഏഴ് കുട്ടികളെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവരെല്ലാം ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. ബംഗ്ലാദേശികൾക്ക് ഇന്ത്യയിലേക്ക്‌ കടക്കാൻ സൗകര്യമൊരുക്കിയതിനാണ്‌ ഇന്ത്യക്കാരെ പിടികൂടിയതെന്ന്‌ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.


ബിഎസ്‌എഫും റെയിൽവേ പൊലീസും (ജിആർപി) അഗർത്തല സ്റ്റേഷനിൽ നടത്തിയ

മറ്റൊരു ഓപ്പറേഷനിൽ അയൽരാജ്യത്തേക്ക് അനധികൃതമായി സാധനങ്ങൾ കടത്തുകയായിരുന്ന രണ്ട് ഇന്ത്യക്കാരെയും പിടികൂടിയതായി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home