പാക് ഷെല്ല് ആക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

ബിഎസ്എഫ് ജവാൻ ദീപക് ചിംങ്ങാഖം
ജമ്മു: പാക് ഷെൽ ആക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാൻ ദീപക് ചിംങ്ങാഖം വീരമൃത്യു വരിച്ചതായി ബിഎസ്എഫ് അധികൃതർ സ്ഥീരീകരിച്ചു. പാകിസ്ഥാൻ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ജവാൻ ആണ് ദീപക്.
ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയായ ആർ എസ് പുര സെക്ടറിൽ പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ പരിക്കേറ്റ എട്ടു ജവാന്മാരിൽ ഒരാളായിരുന്നു കോൺസ്റ്റബിൾ ദീപക്. ഇതോടെ പാകിസ്ഥാൻ നടത്തിയ ഷെല്ല് ആക്രമണത്തിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മരണം 28 ആയി.
പാകിസ്ഥാന്റെ ആക്രമണത്തിൽ ബുധനാഴ്ച പ്രദേശവാസികൾ അടക്കം 16 പേരും പട്ടാളത്തിലെ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസർ അടക്കം എട്ടുപേരും കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിൽ പാകിസ്താനിലെ 12ലധികം പോസ്റ്റുകൾ നാമാവശേഷമാക്കിയിരുന്നു.









0 comments