ശനിയാഴ്‌ച രാവിലെയുണ്ടായ പാക് ഷെല്ലിങ്; ബിഎസ്‌എഫ് ജവാന് വീരമൃത്യു

ന്യൂഡൽഹി/ജമ്മു: ജമ്മുവിലെ അതിർത്തിയിൽ ശനിയാഴ്‌ച രാവിലെയുണ്ടായ പാക് ഷെല്ലിങ്ങിൽ ബിഎസ്‌എഫ് ജവാന് വീരമൃത്യു. ബിഎസ്‌എഫ് സബ് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഇംതിയാസാണ് മരിച്ചത്. പാക് ആക്രമണത്തിൽ ഏഴ് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തിയിലെ ആർ എസ് പുര സെക്‌ടറിലാണ് പാക് ഷെല്ലിങ്ങുണ്ടായത്.
പാക് ഷെല്ലിങ്ങിന് മറുപടി കൊടുത്തുകൊണ്ട് സേനയെ മുന്നിൽ നിന്ന് നയിക്കുമ്പോഴാണ് മുഹമ്മദ് ഇംതിയാസിന് ജീവൻ നഷ്‌ടമായതെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ ജവാന്മാർ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് ദിവസമായി തുടരുന്ന ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിച്ചുകൊണ്ട് ഇരുരാജ്യങ്ങളും ശനിയാഴ്‌ച വൈകുന്നേരം വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിച്ചതായുള്ള റിപ്പോർട്ടുകൾ നിലവിൽ പുറത്തുവരുന്നുണ്ട്. ജമ്മു കശ്‌മുർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ‘വെടിനിർത്തൽ എന്ത് സംഭവിച്ചു’ എന്ന് എക്‌സിൽ കുറിച്ചു.









0 comments