print edition ബിഹാർ ജനത ഇരട്ടഎൻജിൻ ഭാരം തൂത്തെറിയും : ബൃന്ദ കാരാട്ട്

മുതിര്‍ന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് ബിഹാറിലെ വിഭൂതിപുർ മണ്ഡലത്തിൽ പ്രചാരണത്തിനിടെ
സമസ്‌തിപുർ
എൻഡിഎയുടെ ഇരട്ടഎൻജിൻ സർക്കാരിന്റെ ഭരണത്തിൽനിന്നു മുക്തരാകണമെന്നാണ് ബിഹാർ ജനത ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. നിതീഷ്‌കുമാറിന്റെ രണ്ടു പതിറ്റാണ്ട് നീണ്ട ദുർഭരണം, മോദി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ ശേഷമുള്ള ദുർഭരണം– രണ്ടിന്റെയും ഭാരം സഹിച്ച് ബിഹാർജനത മടുത്തു. ഇൗ ഭാരങ്ങൾ എന്നന്നേക്കുമായി എടുത്തുകളയണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകും– ബൃന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലവസരങ്ങൾ ഉണ്ടാക്കാനുള്ള ഒരിടപെടലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഭൂമിയില്ലെന്ന് പറയുന്നവർ പിൻവാതിലിലൂടെ അദാനിക്ക് ഒരുരൂപയ്‌ക്ക് വാരിക്കോരി ‘ഭൂമിദാനം’ ചെയ്യുന്നുവെന്നും ബൃന്ദ പറഞ്ഞു.









0 comments