1.37 കോടി രൂപയുടെ അറ്റകുറ്റപണി; ഒരു മാസത്തിനുള്ളിൽ തകർന്ന് അസമിലെ പാലം

photo credit: X
സിൽച്ചാർ: അറ്റകുറ്റപ്പണികൾക്ക് ശേഷം തുറന്ന സിൽച്ചാർ-കലൈൻ റോഡിലെ ഹാരംഗ് നദിക്ക് കുറുകെയുള്ള പാലം തകർന്നു. ഒരു മാസം മുമ്പായിരുന്നു പാലത്തിന്റെ അറ്റകുറ്റ പണികൾ. ബുധനാഴ്ച പുലർച്ചെ രണ്ട് ട്രക്കുകൾ അതുവഴി കടന്നു പോകുന്നതിനിടെയാണ് പാലം തകർന്നത്. രണ്ട് ട്രക്കുകളും നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാർക്ക് താൽക്കാലിക ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബരാക് താഴ്‌വരയെയും മിസോറാമിനെയും ബന്ധിപ്പിക്കുന്ന പാലം ഏകദേശം 1.37 കോടി രൂപ ചെലവഴിച്ചാണ് അറ്റകുറ്റ പണികൾ നടത്തിയത്. ഗുണനിലവാരമില്ലാത്ത വസ്‌തുകൾ ഉപയോഗിച്ചാണ് പാലത്തിന്റെ അറ്റകുറ്റ പണികൾ നടത്തിയതെന്ന വിമർശവുമുണ്ട്.









0 comments