പാലം തകർച്ചയുടെ ഗുജറാത്ത്‌ മോഡൽ

bridge collapse gujarat model
വെബ് ഡെസ്ക്

Published on Jul 10, 2025, 01:45 AM | 1 min read


ന്യൂഡൽഹി

ഗുജറാത്തിലെ വഡോദരയിൽ അപകടാവസ്ഥയിലായ പാലത്തിൽ ഗതാഗതം അനുവദിച്ച്‌ സർക്കാർ അപകടം വിളിച്ചുവരുത്തിയെന്ന്‌ വിമർശം. സംസ്ഥാനത്ത്‌ പാലം തകർച്ച തുടർക്കഥയാണെന്നും ചൂണ്ടിക്കാട്ടുന്നു.


● സൂറത്തിലെ മെട്രോ ഫ്ലൈഓവർ–ഉദ്ഘാടനത്തിനുമുമ്പ് വിള്ളൽ.


● ഹൽവാദ് പാലം, മോർബി–നിർമിച്ച് ഒരു വർഷത്തിനുശേഷം 2024 ആഗസ്ത്‌ 26ന്‌ കനത്തമഴയിൽ തകർന്നു


● മോർബി തൂക്കുപാലം– 2022 ഒക്ടോബർ 30-ന് അറ്റക്കുറ്റപണിക്കുശേഷം തുറന്ന തൂക്കുപാലം തകർന്ന്‌ 141 പേർ മരിച്ചു.- മച്ചു നദിക്ക് മുകളിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ 125 പേർക്കായി രൂപകൽപ്പന ചെയ്‌ത പാലത്തിൽ അപകടസമയം 500-ലധികം പേരുണ്ടായിരുന്നു


● ഹട്കേശ്വർ പാലം, അഹമ്മദാബാദ്–- നൂറുവർഷം നിലനിൽക്കുമെന്ന്‌ പറഞ്ഞ്‌ 2017ൽ 40 കോടി മുടക്കി നിർമിച്ച പാലം അഞ്ചുവർഷത്തിനുള്ളിൽ അപകടവസ്ഥയിലായി. പുനഃനിർമാണത്തിന്‌ അടച്ചിട്ടിരിക്കുന്നു


● മുംതാപുര പാലം, അഹമ്മദാബാദ്–- 2021ൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു


● ഖാരി നദി പാലം–- കോടികൾ ചെലവഴിച്ച് നിർമ്മിച്ച മെഹ്‌സാന ബൈപാസിലെ ഖാരി നദിക്ക് കുറുകെ നിർമിച്ച പാലം ആറുവർഷത്തിനുള്ളിൽ 2020ൽ തകർന്നു.



deshabhimani section

Related News

View More
0 comments
Sort by

Home