ഗോവിന്ദ് പൻസാരെ വധം: പ്രധാനപ്രതി അടക്കം 3 പേര്‍ക്കുകൂടി ജാമ്യം

മുംബൈ : സംഘപരിവാര്‍ സംഘടനകളുടെ കണ്ണിലെ കരടായിരുന്ന മഹാരാഷ്ട്രയിലെ സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗോവിന്ദ് പൻസാരെയെ വധിച്ച കേസിലെ പ്രധാന പ്രതിയടക്കം മൂന്നുപേര്‍ക്ക് കൂടി ബോംബെ ഹൈക്കോടതി ജാമ്യം നൽകി. കേസിലെ സൂത്രധാരനെന്ന് അന്വേഷക സംഘം കണ്ടെത്തിയ വീരേന്ദ്രസിങ് തവാഡെ, മറ്റുപ്രതികളായ ശരദ് കലാസ്‍കര്‍, അമോല്‍ കാലെ എന്നിവര്‍ക്കാണ് ഹൈക്കോടതിയുടെ കോലാപുര്‍ ബെഞ്ച് ജാമ്യം നൽകിയത്.
ദീര്‍ഘകാലമായി ജയിലിൽ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആറ് പ്രതികള്‍ക്ക് ജനുവരിയിൽ ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഹിന്ദുത്വ തീവ്രവാദ സംഘടന സനാതൻ സൻസ്ഥയുടെ പ്രവര്‍ത്തകരാണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‍ക്വാഡ് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിര്‍മ്മൂലന പ്രസ്ഥാനത്തിന്റെ നേതാവും എഴുത്തുകാരനുമായിരുന്ന നരേന്ദ്ര ധാബോല്‍ക്കറെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് കലാസ്കര്‍.









0 comments