എം കെ സ്റ്റാലിന്റെയും തൃഷയുടെയും വീടുകൾക്കും രാജ് ഭവനും നേരെ ബോംബ് ഭീഷണി

ചെന്നൈ: നടി തൃഷയുടെയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും വീടുകൾക്കും രാജ് ഭവനും നേരെ ബോംബ് ഭീഷണി. ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയസ്തപദമായി ഒന്നും കണ്ടെത്താനായില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് ഡിജിപിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം എത്തിയത്.
കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ ഇത് മൂന്നാമത്തെ വട്ടമാണ് ഭീഷണി. തുടർച്ചയായി പ്രധാനപ്പെട്ട പലയിടങ്ങളിൽ ബോംബ് ഭീഷണി എന്നുള്ള തരത്തിൽ സന്ദേശം വരുന്നത് തമിഴ്നാട് പൊലീസിന് തലവേദനയാകുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ്, ഡിഎംകെ ഓഫീസ്, യുഎസ് കോൺസിലേറ്റ് എന്നിവിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മെയിൽ വന്നിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.








0 comments