ബംഗാൾ കലാപം: ഹിന്ദുക്കൾ ആയുധമേന്തണമെന്ന് ബംഗാൾ ബിജെപി നേതാവ്

ദിലീപ് ഘോഷ് photo credit: X
കൊൽക്കത്ത: ഹിന്ദുക്കൾ വീട്ടിൽ ആയുധം കരുതണമെന്ന പ്രകോപനകരമായ ആഹ്വാനവുമായി പശ്ചിമബംഗാളിലെ മുതിർന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്. ‘‘ഹിന്ദുക്കൾ പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കൂട്ടുന്നു. ഒരു ആയുധംപോലും കരുതുന്നില്ല. എന്തെങ്കിലും സംഭവിക്കുമ്പോൾ പൊലീസിനെ വിളിക്കുന്നു. പൊലീസ് ഒരിക്കലും നിങ്ങളെ സഹായിക്കില്ല’’– ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്‌കൂടിയായ ദിലീപ് പറഞ്ഞു. മൂർഷിദാബാദിൽ അടുത്തുനടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നടത്തിയ പൊതുയോഗത്തിലായിരുന്നു പരമാർശം.
ബംഗാളിൽ മുമ്പ് രാമനവമി ആഘോഷങ്ങൾ ആരും അറിഞ്ഞിരുന്നില്ല. എന്നാൽ സംഘടിച്ചാലാണ് ശക്തിയെന്ന് ഹിന്ദുക്കൾ മനസ്സിലാക്കിയതോടെ വലിയ ആഘോഷമായി. ദൈവങ്ങൾപോലും ദുർബലർക്കൊപ്പം നിൽക്കില്ല–- ദിലീപ് പറഞ്ഞു. ആഹ്വാനത്തിനെതിരെ മറ്റ് പാർടികൾ രംഗത്തെത്തിയിട്ടുണ്ട്.









0 comments