കെജ്‌രിവാൾ ‘ചുനാവി ഹിന്ദു’വാണെന്ന് ബിജെപി

ന്യൂഡൽഹി
ആം ആദ്‌മി പാർടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ‘ചുനാവി ഹിന്ദു’(തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഹിന്ദു)വാണെന്ന് ബിജെപി.
‘എക്‌സ്’ അക്കൌണ്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററിലാണ് ബിജെപി ഡൽഹി ഘടകം കെജ്‌രിവാളിനെ ഇത്തരത്തിൽ വിശേഷിപ്പിച്ചത്. രുദ്രാക്ഷമാലയും പുഷ്‌പഹാരവും അണിഞ്ഞുള്ള കെജ്‌രിവാളിന്റെ ചിത്രവും പോസ്റ്ററിലുണ്ട്. ഇമാമുമാർക്ക് 10 വർഷമായി ശമ്പളം കൊടുത്തുവന്ന കെജ്‌രിവാളിന് ഇപ്പോഴാണ് ഹിന്ദുക്ഷേത്രങ്ങളിലെ പൂജാരിമാരെ ഓർമ വന്നതെന്ന് ബിജെപി ആക്ഷേപിച്ചു. എഎപി വീണ്ടും അധികാരത്തിൽ വന്നാൽ ക്ഷേത്രത്തിലെയും ഗുരുദ്വാരയിലെയും പുരോഹിതർക്ക് പ്രതിമാസം 18,000 രൂപ പ്രതിഫലം നൽകുമെന്ന് കെജ്‌രിവാൾ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.









0 comments