ആദിത്യനാഥിനെ അധിക്ഷേപിച്ചെന്ന് പരാതി; ബിജെപി എംഎൽഎയുടെ സഹോദരനെതിരെ 7 കേസ്

ഗൊരഖ്പുര്‍ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി ആദിത്യനാഥിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി എംഎൽഎയുടെ സഹോദരനെതിരെ ഏഴു കേസ്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റമാണ് പിപ്രായിച്ച് എംഎൽഎ മഹേന്ദ്രപാൽ സിങ്ങിന്റെ സഹോദരൻ ബോലേന്ദ്രപാൽ സിങ്ങിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എടുത്തത്. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് ആദിത്യനാഥിനെയും ഒഎസ്ഡിയെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്നാണ് ആരോപണം. പിന്നാലെ പോസ്റ്റ് പിൻവലിച്ചിരുന്നു. ബോലേന്ദ്രപാലിനെ ഞായറാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.









0 comments