കേണൽ സോഫിയക്കെതിരായ അധിക്ഷേപം: "ഭാഷാപരമായ പിഴവെ'ന്ന് ബിജെപി മന്ത്രി

ഭോപ്പാൽ
: കേണൽ സോഫിയ ഖുറേഷിയെ "ഭീകരരുടെ സഹോദരി'യെന്ന് അധിക്ഷേപിച്ചത് "ഭാഷാപരമായ പിഴവാ'യിരുന്നെന്ന് മധ്യപ്രദേശിലെ ബിജെപി നേതാവും മന്ത്രിയുമായ വിജയ് ഷാ. ഏതെങ്കിലും മതത്തെയോ സമൂഹത്തെയോ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. സൈന്യത്തോടും സഹോദരി കേണൽ സോഫിയ ഖുറേഷിയോടും എല്ലാവരോടും മാപ്പു പറയുന്നു. വീഡിയോ പ്രസ്‌താവനയിൽ മന്ത്രി പറഞ്ഞു.
വിജയ് ഷാ നേരത്തെ നടത്തിയ ഖേദപ്രകടനം സുപ്രീംകോടതി തള്ളിയിരുന്നു. കോടതി നിര്‍ദേശപ്രകാരം മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ മാപ്പുപറച്ചിൽ. 28ന് എസ്‍ഐടി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നൽകും.









0 comments