രന്യ റാവുവിന് ബിജെപി സർക്കാർ 12 ഏക്കർ പതിച്ചുനൽകി

ബംഗളുരു: സ്വർണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന് കർണാടകത്തിലെ മുൻ ബിജെപി സർക്കാർ 12 ഏക്കർ പതിച്ചുനൽകിയതിന്റെ വിവരങ്ങൾ പുറത്ത്. സ്റ്റീൽപ്ലാന്റ് നിർമിക്കാനെന്ന പേരിൽ ബസവരാജ ബൊമ്മൈ സർക്കാർ 2023 ഫെബ്രുവരിയിൽ ഇവരുടെ കമ്പനിക്ക് ഭൂമി നൽകിയെന്ന് കർണാടക വ്യവസായ മേഖലവികസന ബോർഡാണ് വെളിപ്പെടുത്തിയത്.
തുമകുരുവിലെ സിറ വ്യവസായമേഖലയിൽ രന്യയുടെ കമ്പനിക്ക് ഭൂമി അനുവദിച്ച സർക്കാർ അറിയിപ്പ് മന്ത്രി എം ബി പാട്ടീൽ പുറത്തുവിട്ടു.
ബംഗളുരു വിമാനത്താവളത്തിൽ നാലിന് പന്ത്രണ്ടരക്കോടിയുയുടെ സ്വർണവുമായി രന്യ അറസ്റ്റിലായതിന് പിന്നാലെയാണ് ഇവരുടെ രാഷ്ട്രീയബന്ധം പുറത്തുവരുന്നത്. കർണാടക പൊലീസ് ഹൗസിങ് കോർപറേഷൻ ഡിജിപിയുടെ മകളാണ് റന്യ.









0 comments