സോണിയ ഗാന്ധി പൗരത്വം സ്വീകരിക്കും മുൻപേ വോട്ടറായെന്ന് ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിക്കും മുൻപേ വോട്ടർ പട്ടികയിൽ പേര് ചേർത്തിരുന്നതായി ബിജെപി ആരോപിച്ചു. 1980–82ൽ വോട്ടർപട്ടികയിൽ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നതായും അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഒൗദ്യോഗിക വസതിയിലാണ് അവർ കഴിഞ്ഞിരുന്നതെന്നും ബിജെപി വക്താവ് അനുരാഗ് സിങ് താക്കൂർ പറഞ്ഞു.
സോണിയാ ഗാന്ധിക്ക് അക്കാലത്ത് ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നില്ല. 1982ൽ ഇത് വിവാദമായപ്പോൾ സോണിയയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി. പിന്നീട് പൗരത്വം നേടിയ ശേഷം 1983ലാണ് സോണിയ വീണ്ടും വോട്ടർപട്ടികയിൽ പേര് ചേർത്തതെന്നും അനുരാഗ് താക്കൂർ പറഞ്ഞു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഇക്കാര്യം ട്വീറ്റ് ചെയ്‌തതിനു പിന്നാലെയാണ് മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ ആരോപണം ഉന്നയിച്ചത്.









0 comments