' ബിജെപി വെള്ളത്തില്‍ വിഷം കലര്‍ത്തുന്നവരെന്ന് കെജരിവാള്‍'- ഡല്‍ഹിയില്‍ എഎപി -ബിജെപി പോര്

ന്യൂഡല്‍ഹി> ബിജെപിക്കാര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നവരാണെന്ന വിവാദ പരാമര്‍ശവുമായി അരവിന്ദ് കെജരിവാള്‍. ബിജെപി രാഷ്ട്രീയത്തെ കുറിച്ചായിരുന്നു കെജരിവാളിന്റെ പരാമര്‍ശം. ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കെത്തുന്ന വെള്ളത്തില്‍ ബിജെപി വിഷം കലര്‍ത്തുന്നുവെന്ന് കെജരിവാള്‍ പറഞ്ഞു
' രാജ്യം ഈ ദിവസം വരെ ഇത്ര വൃത്തികെട്ട രാഷ്ട്രീയം കണ്ടിട്ടില്ല. ഡല്‍ഹി ജനത ബിജെപ്പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ,വിഷം കലര്‍ത്തിയ വെള്ളം അവര്‍ക്ക് നിങ്ങള്‍ നല്‍കുമോ?. - കെജരിവാള്‍ ചോദിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പടുക്കവെ സംഘടിപ്പിച്ച റാലിയില്‍ അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. കെജരിവാള്‍ ഉള്ളിടത്തോളം കാലം ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും വരാന്‍ സമ്മതിക്കില്ല-ബിജെപി ഇനിയും നിലവാരം താഴാതെ നോക്കണം-അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡല്‍ഹിയിലെത്തുന്ന വെള്ളത്തിന് പ്രശ്‌നമില്ലെന്നും വിതരണ ശൃഖലയിലാണ് പ്രശ്‌നമെന്നും ബിജെപിയും ന്യായീകരിച്ചു. അമോണിയയുടെ അളവില്‍ ക്രമാതീതമായി വര്‍ധനവുണ്ടെന്ന പഞ്ചാബ് ഡല്‍ഹി മുഖ്യമന്ത്രിമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവാദം ഉയര്‍ന്നുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഔദ്യോഗികമായി തന്നെ സംസ്ഥാനങ്ങള്‍ വിവരം
അറിയിച്ചു.
അതേസമയം, നാളെ 12 മണിയോടെ പരാതി സംബന്ധിച്ച് കൃത്യമായ രേഖകള്‍
നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരിയാന സര്‍ക്കാരിനെ അറിയിച്ചു.









0 comments