മു‍ൻ ഉപരാഷ്ട്രപതിക്ക് എന്ത് സംഭവിച്ചെന്ന് കേന്ദ്രം വെളിപ്പെടുത്തണം: എ എ റഹിം എംപി

A A Rahim

എ എ റഹിം

വെബ് ഡെസ്ക്

Published on Sep 09, 2025, 02:06 PM | 1 min read

ന്യൂഡൽഹി: പുതിയ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് ഫലം വരും മുൻപെങ്കിലും പഴയ ഉപരാഷ്ട്രപതിക്ക് എന്താണ് സംഭവിച്ചതെന്ന് ബിജെപിയും കേന്ദ്രസർക്കാരും വിശദമാക്കണമെന്ന് എ എ റഹിം എംപി. മുൻ ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധർഖറിന്റെ രാജിക്ക് പിന്നിലെ കാരണങ്ങൾ ഇന്നും ദുരൂഹമാണ്. നരേന്ദ്ര മോദി ഭരണത്തിൽ എന്തുകൊണ്ടാണ് ഉപരാഷ്ട്രപതി രാജിവെച്ചത് എന്ന് വിശദമാക്കണം. രാജ്യത്ത് വിവരങ്ങൾ മാത്രമല്ല, മനുഷ്യർ പോലും അപ്രത്യക്ഷമാകുന്ന കാലമാണിതെന്നും റഹിം മാധ്യമങ്ങളോട് പറഞ്ഞു.


എല്ലാ തെരഞ്ഞെടുപ്പുകളിലും ഓപ്പറേഷൻ ലോട്ടസ് ആണ് ബിജെപിയുടെ പരിപാടി. പ്രതിപക്ഷ എംപിമാർക്ക് പല വാ​ഗ്ദാനങ്ങളും ലഭിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. എങ്ങനെ പിൻവാതിൽ വഴികൾ തേടാമെന്നാണ് ബിജെപി ചിന്തിക്കുന്നത്. എന്നാൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് ജനാധിപത്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കാനാകുമെന്നും റഹിം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home