മഹാരാഷ്‌ട്ര പൊതുസുരക്ഷാ ബിൽ പാസായി

മുംബൈ:
മാവോയിസ്‌റ്റുകളെ തുടച്ചുനീക്കാനെന്ന പേരിൽ എതിർശബ്‌ദങ്ങളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പൊതുസുരക്ഷാബിൽ മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ പാസാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ നാലോളം ജില്ലകളിൽ മാവോയിസ്‌റ്റ് ഭീഷണി ഉള്ളതായി മുഖ്യമന്ത്രി പറഞ്ഞു. ബില്ലിനെ സിപിഐ എം, സിപിഐ അംഗങ്ങൾ എതിർത്തു.
ബിജെപിക്കെതിരായ ശബ്‌ദം അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ബില്ലിനെതിരെ ഇടതുപക്ഷ പാർടികളുടെയും പ്രതിപക്ഷ പാർടികളുടെയും നേതൃത്വത്തിൽ വൻ പ്രക്ഷോഭം നടന്നിരുന്നു. ഇടതുപക്ഷ പാർടികളെ ലക്ഷ്യം വെച്ചുള്ള ബില്ലാണിതെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ സിപിഐ എമ്മിനെയും സിപിഐയെയും ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്നും, നിരോധിത മാവോയിസ്‌റ്റ് സംഘടനയെ തുടച്ചുനീക്കാനാണ് ലക്ഷ്യമെന്നും ഫഡ്‌നാവിസ് പറഞ്ഞു.









0 comments