ബിഹാർ വോട്ടർപ്പട്ടിക പുനഃപരിശോധന ; ആധാറും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷന്‍

ന്യൂഡൽഹി
ബിഹാറിൽ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധനയ്‌ക്ക് പരിഗണിക്കുന്ന 11 രേഖകൾക്കൊപ്പം ആധാർകൂടി ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാന ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് നിർദേശം നൽകി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം.
തിരിച്ചറിയൽ രേഖയായി ആധാർ കൂടി പരിഗണിക്കാൻ തിങ്കളാഴ്‌ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനന സർട്ടിഫിക്കറ്റ്, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് തുടങ്ങി 11 രേഖകളാണ് കമീഷൻ ഇതുവരെ പരിഗണിച്ചിരുന്നത്. ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയവ പരിഗണിച്ചിരുന്നില്ല. പുനഃപരിശോധനാ രീതി ചോദ്യംചെയ്‌തുള്ള ഹർജികൾ പരിഗണിക്കവെയാണ് ആധാർ കൂടി നിർബന്ധമായി പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.









0 comments