ബിഹാറില്‍ അഭിഭാഷകൻ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്; മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് മൂന്ന് പ്രമുഖർ

പാറ്റ്ന: ബിഹാർ തലസ്ഥാനമായ പാറ്റ്നയ്ക്ക് 300 മീറ്റർ മാത്രം അകലെ അഭിഭാഷകൻ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്ക മൂന്നാഴ്ചയ്ക്കുള്ളിൽ പ്രമുഖരായ മൂന്ന് വ്യക്തികളാണ് ബിഹാറിൽ കൊല്ലപ്പെട്ടിരിക്കുന്നത്.സംസ്ഥാത്തെ ക്രമസമാധാനം സംബന്ധിച്ച ആശങ്കയും ഇതോടെ വർധിച്ചിരിക്കുകയാണ്.
തൊട്ടടുത്ത് നിന്നാണ് അഭിഭാഷകനായ ജിതേന്ദ്ര കുമാറിനെ അക്രമികൾ വെടിവെച്ച് കൊന്നത്. മൂന്ന് തവണ വെടിവെച്ചു. ഇതിന് ശേഷം ഇവർ ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനായി അന്വേഷണം തുടരുകയാണ്.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് അഭിഭാഷകൻ മരിച്ചതായി സൂപ്രണ്ട് പരിചയ് കുമാർ പറഞ്ഞു.റേഡരുകിൽ ചായ കുടിക്കാനിറങ്ങവെയാണ് ജിതേന്ദ്രകുമാറിന് വെടിയറ്റത്. ഫോറൻസിക് സംഘം സ്ഥലത്ത് നിന്നും തെളിവുകൾ ശേഖരിച്ചു. ബിഹാറിലെ ബിസിനസുകാരനായ ഗോപാൽ ഖെംകയായിരുന്നു ആദ്യം കൊല്ലപ്പെട്ടത്. നാടിനെ ഞെട്ടിച്ച കൊലപാതകത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധ ഉയർത്തി.
പിന്നീട് കൊല്ലപ്പെട്ടത് ബിജെപി നേതാവായ സുരേന്ദ്ര കെവാട്ടായിരുന്നു. വെറ്റിനറി വിദഗ്ധനും കർഷകുമായ ഇയാൾ വെടിയേറ്റുമരിക്കുകയായിരുന്നു. പാറ്റ്ന എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.









0 comments